തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.
എറണാകുളം സ്വദേശിയായ എൻ. ശേഷാദ്രിനാഥൻ കോഴിക്കോട് ലോ കോളജിൽ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. പത്ത് വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കുന്നത്.
തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജ്, ലക്ഷദ്വീപിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് തുടങ്ങി സുപ്രധാന ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.